‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ദൗത്യത്തിന് ആക്കം കൂട്ടും: ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി 

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോടൊപ്പമാണ് അദ്ദേഹം ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. പെഡ്രോ സാഞ്ചസിൻ്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇന്ന് പുതിയ ദിശയെലേക്കെത്തുകയാണെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സി-295 വിമാനങ്ങൾ നിർമ്മിക്കാനുദ്ദേശിച്ചുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ദൗത്യത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എയർബസിൻ്റെയും ടാറ്റയുടെയും മുഴുവൻ ടീമിനും ആശംസകൾ അറിയിച്ച മോദി അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *