ഷാർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തിരിതെളിഞ്ഞു

ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം.43മത് ഷാർജ രാജ്യാന്തര പുസ്തകമേളയാണ് എക്സ്പോ സെൻ്ററിൽ ആരംഭിച്ചിരിക്കുന്നത്. ഈമാസം 17 വരെ യാണ് മേള. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഡോക്ടർ സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. 112 രാജ്യങ്ങളിൽ നിന്നുള്ള 2520ലധികം പ്രസാദകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട് . വിവിധ രാജ്യങ്ങളിൽ നിന്നും 400 പ്രശസ്ത എഴുത്തുകാർ മേളയിൽ എത്തുന്നുണ്ട്. 250ലധികം പ്രഭാഷകരും എത്തുന്നുണ്ട്.

പുസ്തകമേളയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച, പതിനാലാമത് ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസ് ഇന്നലെ സമാപിച്ചിരുന്നു.ഇന്ത്യയിൽ നിന്നും 52 പ്രസാധകർ മേളയിലുണ്ട്. സംഗീതജ്ഞൻ ഇളയരാജ എഴുത്തുകാരൻ ജയമോഹൻ ചേതൻഭഗത്ത്‌ മലയാളത്തിൽ നിന്നും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ,പി രാമചന്ദ്രൻ എന്നിവർ ക്ഷണിതാക്കളാണ്

1357 സാംസ്കാരിക പരിപാടികളും 17അന്താരാഷ്ട്ര ലൈവ് പാചക സെക്ഷനുകളും ഉണ്ടാകും.സംഗീതജ്ഞൻ ഇളയരാജ എഴുത്തുകാരൻ ജയമോഹൻ ചേതൻഭഗത്ത്‌ മലയാളത്തിൽ നിന്നും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ,പി രാമചന്ദ്രൻ എന്നിവർ ക്ഷണിതാക്കളാണ് ഗൾഫിലെ എഴുത്തുകാരുടെ പുസ്തക പ്രകാശനവും ഇന്നു ഉണ്ടായിരിക്കും.

സിറാജ് ദിനപത്രത്തിന്റെ എഡിറ്റർ കെഎം അബ്ബാസിന്റെ അർബുദമേ നീയെന്ത് ഹാ എന്നീ പുസ്തകങ്ങളെ പ്രകാശനം ഇന്ന് രാത്രി റൈറ്റേഴ്സ് 8മണിക്ക് റൈറ്റേഴ്സ് ഫോർത്തിൽ നടക്കും

ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റോളിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറുമണിക്ക് ഇന്ത്യൻകോൺസുൽ ജനൽ സതീഷ് കുമാർ ശിവൻ നിർവഹിക്കും..

ഓ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയ കവി കുഴൂർ വിൽസൺ രചിച്ച കൊഴൂർ വിൽസന്റെ കവിതകൾ എന്ന കൃതിയുടെ പ്രകാശനവും ഇന്ന് നടക്കും രാത്രി എട്ടിന് ചിരന്തന ബുക്ക് സ്റ്റോളിലാണ് പ്രകാശനം.

Leave a Reply

Your email address will not be published. Required fields are marked *