ബി ജെ പി യെ ബാലൻസ് ചെയ്യിക്കാൻ സി പി എം തയ്യാറാക്കിയ തിരക്കഥ; രാഹുലിന്റെ കാറിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ്: സതീശൻ  

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്.

പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്ന് ചോദിച്ച സതീശൻ ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു. 

രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങൾ. സിപിഎമ്മിൻ്റെ അടിമക്കൂട്ടമായ പൊലീസ് ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോളു. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് ഇന്നലെ കണ്ടത്.

പൊലീസ് കൈവശം വെക്കേണ്ട സി സി ടിവി ദൃശ്യങ്ങൾ ആദ്യം എടുത്ത് മാധ്യമങ്ങൾക്ക് നൽകിയത് സിപിഎമ്മാണ്. താനിതെല്ലാം ആദ്യം കണ്ടുവെന്ന് പറയുന്ന സി പി എം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്നും സതീശൻ ചോദിച്ചു.

കൊടകരയിൽ കുടുങ്ങിയ ബി ജെ പി യെ ബാലൻസ് ചെയ്യിക്കാൻ സി പി എം തയ്യാറാക്കിയ തിരക്കഥയാണ് ഹോട്ടലിൽ നടന്ന റെയ്ഡ്. ട്രോളിയിൽ അല്ലാതെ തക്കാളിപ്പെട്ടിയിലാണോ സിപിഎം നേതാക്കൾ വസ്ത്രങ്ങൾ കൊണ്ടുവരുന്നത്?  മാധ്യമ പ്രവർത്തകരും സി പി എം നേതാക്കളും താമസിക്കുന്ന ഹോട്ടലിൽ പണം വിതരണത്തിന് എത്തിക്കുമോ? ബിജെപി-സിപിഎം പ്രവർത്തകരെയും കൈരളി ചാനലിനെയും എത്തിച്ചാണോ പൊലീസ് റെയ്ഡ് നടത്തേണ്ടതെന്നും സതീശൻ ചോദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *