എഡിഎം നവീൻ ബാബുവിൻ്റെ മരണം ; പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ഓയിൽ കമ്പനികൾ , അടൂർ പ്രകാശിന് മറുപടി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എഡിഎമ്മിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം ഒന്നും നടത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ബന്ധപ്പെട്ട ഓയിൽ കമ്പനികൾ ആണെന്നും മറുപടിയിൽ പറയുന്നു. എന്നാൽ ഈ പെട്രോൾ പമ്പിന്റെ എൻ.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് പരാതികൾ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാൽ തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിന് കൈമാറിയെന്നാണ് മറുപടിയിൽ പറയുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ചേർത്തല സ്വദേശിയായ മുരളീധരൻ സമർപ്പിച്ച ഹ‍ർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സമാന ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്‍റെ കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഫയലിൽ സ്വകരീച്ചിട്ടുണ്ടെന്നും പരിഗണനയിലാണെന്നും സർക്കാ‍ർ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹർജി ഫയലിൽ സ്വീകരിക്കാതെ തീർപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *