മുമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെ.എം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
എന്നാൽ മുനമ്പം വിഷയത്തിൽ ലീഗിന് ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്നും അത് സാദിഖലി തങ്ങൾ പറഞ്ഞതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസംഗത്തിൽ പലരും പലതും പറയും അത് പാർട്ടി നിലപാടല്ല എന്നായിരുന്നു ഷാജിയെ തള്ളിക്കൊണ്ട് സാദിഖലി തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ എടുത്തതാണ് ലീഗ് നിലപാട്. അതിൽ മാറ്റമില്ല എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.