റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്തിലെ സാൽമിയയിൽ നിന്ന് ജഹ്റയിലേക്കുള്ള അഞ്ചാം റിങ് റോഡിലെ രണ്ട് പാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച വരെ പുലർച്ച 12 മുതൽ അഞ്ച് വരെയാണ് അടച്ചിടുക.
ശൈഖ് സായിദ് റോഡില്‍ നിന്ന് റോഡ് നമ്പര്‍ 55ലേക്കുള്ള ഭാഗത്തും റോഡ് പണികള്‍ നടക്കുന്നതിനാല്‍ പാത അടക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർ്ട്മെന്റ് അറിയിച്ചു. അടച്ചിടുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ആശ്രയിക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു.