ഇടത്തിൽ ശിവൻ മാസ്റ്റർക്കും, കൈൻ്റ് ഭാരവാഹികൾക്കും സ്വീകരണം നൽകി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൈൻ്റിൻ്റെ രക്ഷധികാരിയും, കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ക്കും, മറ്റ് ഭാരവാഹികള്‍ക്കും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി മനാമയില്‍ സ്വീകരണം നല്‍കി. ഒഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ബിജു ബാല്‍ സി കെ അധ്യക്ഷനായി. ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു.

സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കള്‍ പറഞ്ഞു. കൈന്റ് ഭാരവാഹികളായ പത്മനാഭ കുറുപ്പ്, അബ്ദുറഹ്‌മാന്‍ കീഴത്ത്, അബ്ദുല്‍സലാം തയ്യില്‍, അഷറഫ് ഏരൂത്ത് എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.

ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷെമീം കെ സി, പ്രദീപ് മേപ്പയൂര്‍, ദേശീയ വൈസ്പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറി രഞ്ജന്‍ കച്ചേരി, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ പേരാമ്പ്ര, പാലക്കാട് ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ്, നിസാീ കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.അനില്‍കുമാര്‍ കൊടുവള്ളി നന്ദി പറഞ്ഞു.

യോഗത്തില്‍ ഒഐസിസി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ ആയ സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, കുഞ്ഞമ്മദ്‌കെ പി ഷാജിപി എം ,പ്രബില്‍ ദാസ്, ഉസ്മാന്‍ ടീ പി, സുബിനസ് കിട്ടു, അബ്ദുല്‍ റഷീദ് പിവി, ടി പി അസീസ്, തസ്തക്കീര്‍ , സുരേഷ് പാലേരി, ബിജു കൊയിലാണ്ടി, നൗഷാദ് പേരാമ്പ്ര, മജീദ് ടീ പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *