44 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി എച്ച്. അബ്ദുൽ കരീമിന് (69) ഇന്ദിര ഗാന്ധി വീക്ഷണം ഫോറം യാത്രയയപ്പ് നൽകി.
1980ലാണ് കരീം ആദ്യമായി യു.എ.ഇ.യിലെത്തിയത്. യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു. നിലവിൽ ഇന്ദിര ഗാന്ധി വീക്ഷണം ഫോറം ഷാർജ പ്രസിഡന്റും ഇൻകാസ് ഷാർജ സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയാണ്.
തുടക്കത്തിൽ ഷാർജയിലെ ഒരു സ്ഥാപനത്തിൽ സൂപ്പർവൈസറായും തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ സെയിൽസ്മാനായും ജോലി ചെയ്തിരുന്നു. ആ സേവനം അവസാനിപ്പിച്ച് പിന്നീട് സ്വന്തം ബിസിനസ് നടത്തിവരുകയായിരുന്നു. രഘുകുമാർ മണ്ണൂരേത്ത്, ശ്രീരേഷ്, യേശുദാസ്, അനിൽകുമാർ, മനോജ് മനാമ, നിസാർ തുടങ്ങിയവർ ആശംസകൾ നേർന്നു.