പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്; സിംഗിളായ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഹാപ്പിയാണ്!; പുതിയ പഠനം

പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്….സിംഗിളായ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഹാപ്പിയാണ്. ഇത് വെറുതേ പറയുന്നതല്ല സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കല്യാണം കഴിക്കാത്ത സ്ത്രീകൾ അവരുടെ ജീവിതം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം എന്നിവയിലെല്ലാം വലിയ തോതിൽ സംതൃപ്തി അനുഭവിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. അത് മാത്രമല്ല ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഹാപ്പി ലൈഫാണെന്ന് സാരം.

18നും 75നും ഇടയില്‍ പ്രായമുള്ളവരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. വിവാഹിതരുടെയും, ലിവിങ് റിലേഷനിലുള്ളവരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. ആറ് വർഷത്തിനുള്ളിൽ പകുതിയോളം സ്ത്രീകളും വിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന മോർഗൻ സ്റ്റാൻലിയുടെ സർവേ റിപ്പോർട്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. 2030 ആകുമ്പോഴേക്കും 25-44 പ്രായപരിധിയിലുള്ള 45 ശതമാനം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്നുമായിരുന്നു ആ സർവ്വേയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *