എഎ റഹീം എംപി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിഞ്ഞു; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി

സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് എഎ റഹീം എംപി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിഞ്ഞു. കൂടുതൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയുള്ളതാണ് പുതിയ ജില്ലാ കമ്മിറ്റി.

46 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. 8 പേർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്യ രാജേന്ദ്രൻ, ആർ പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നീ 8 പേരാണ് പുതുമുഖങ്ങൾ ആയി കമ്മിറ്റിയിൽ ഇടംനേടിയത്.

അതേസമയം, വെറും 36 വയസുള്ള കെ റഫീഖിനെയാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നെന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ കെ റഫീഖിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തുവെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *