ചോദ്യം ചെയ്തത് പെട്ടെന്നുള്ള പ്രകോപനത്തിൽ; അധ്യാപകരെ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്ന് പൊലീസ്

പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർ‌ക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്.

പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാനുള്ള കാരണം. ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ ആയുധമാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. സാമൂഹ്യവിരുദ്ധരാകാം ഇതു ചെയ്തതെന്നാണു നിഗമനം. 

Leave a Reply

Your email address will not be published. Required fields are marked *