ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി ; ജാമ്യ ഹർജി തള്ളി ചിറ്റഗോംഗ് കോടതി

ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോൺ) ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന് വീണ്ടും തിരിച്ചടി. കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്‍റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃഷ്ണദാസിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ചിറ്റഗോംഗില്‍ നടത്തിയ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. അതേസമയം കോടതി മുറിയില്‍ ചില അഭിഭാഷകര്‍ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *