എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്‌മെൻറ് നേതാവും മുൻ കോൺഗ്രസ് നേതാവുമായ പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.

എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻതൻറെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു. പ്രഭാകരൻറെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തൻറെ വെളിപ്പെടുത്തലെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. തമിഴ് ഇഴം സംബന്ധിച്ച തൻറെ പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *