ആലപ്പുഴയിൽ വൻ ലഹരി വേട്ട. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലൻഡിൽ നിന്നാണെന്ന് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത് .
മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.