ഷാർജ : ഷാർജ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 മില്യൺ ദിർഹം അനുവദിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ആയിരിക്കും ഷാർജ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുക. സമൂഹത്തിന്റെ അറിവിന്റെ അറിവിന്റെ ലോകം വിപുലമാക്കുക എന്നതാണ് പുസ്തകങ്ങളുടെ ശേഖരം നൽകുന്നതിലൂടെ എമിറേറ്റ് ലക്ഷ്യമിടുന്നത്.അതേസമയം ലോക ജനശ്രദ്ധയാകർഷിച്ച ഷാർജ പുസ്തകമേളയിൽ പുസ്തക പ്രസിദ്ധീകരണം നടത്തുന്ന , പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
4.5 മില്യൺ ദിർഹം വിലമതിക്കുന്ന പുസ്തകങ്ങൾ പുസ്തകമേളയിൽ നിന്ന് ഷാർജ ഭരണകൂടം ലൈബ്രറിയിലേക്ക് സംഭാവന ചെയ്യും
