ഹൃദയാഘാതം: പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ് (32) മരിച്ചത്. അബൂദബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാർട്ട് ശാഖയിൽ സെയിൽസ്മാനായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സഹപ്രവർത്തകർ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്. ഭാര്യ: സഫ്‌ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *