സൗജന്യ ചൈൽഡ് സീറ്റ് വിതരണം നടത്തി ബോധവത്കരിച്ച് അബുദാബി പോലീസ്

 

അബുദാബി : അബുദാബി എമിറേറ്റിൽ സൗജന്യ ചൈൽഡ് സീറ്റ് വിതരണം നടത്തി അബുദാബി പോലീസ്. കാറിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ നടപ്പിലാക്കുന്ന “ബെഞ്ചസ് ഓഫ് ഗുഡ്” എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ചൈൽഡ് സീറ്റ് വിതരണം. അബുദാബി പോലീസും എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, എമിറേറ്റ്സ് മോട്ടോർ കമ്പനി എന്നിവർ സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത് .4 വയസ്സിനു താഴെയുളള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാണ് , 10 വയസ്സിന് താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ, ഇവർക്കു സീറ്റ് ബെൽറ്റ് നിർബന്ധമാണ് തുടങ്ങിയ കാര്യങ്ങൾ പോലീസ് തദവസരത്തിൽ പറഞ്ഞു.കാറിന്റെ പിറകിലെ സീറ്റിൽ ഘടിപ്പിക്കാവുന്ന കുട്ടി സീറ്റാണ് വിതരണം ചെയ്തത് .

ചൈൽഡ് കാർ സീറ്റില്ലാതെ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് 400 ദിർഹം പിഴയുണ്ട്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്ന ഡ്രൈവർമാർക്ക് 400 ദിർഹമാണു പിഴ. പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാൻ 5,000 ദിർഹം അടയ്ക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *