അല്‍ ഐന്‍: സ്‍പോര്‍ട്സ് ക്ലബ് ആരാധകരെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചയാളിന് 50,000 ദിര്‍ഹം പിഴ വിധിച്ച് ദുബായ് കോടതി .ഏകദേശം പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണിത് . കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കുറ്റവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്യാനും അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. ഒരു വര്‍ഷത്തേക്ക് ഇയാള്‍ ട്വിറ്റര്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
യുഎഇയിലെ സൈബര്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനാണ് പ്രതിക്കെതിരെ കോടതി നടപടി സ്വീകരിച്ചത്. സ്‍പോര്‍ട്സ് ക്ലബ്ബ് ആരാധകരെ വ്യക്തമായി അപമാനിക്കുന്ന തരത്തിലുള്ള മോശമായ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. സ്‍പോര്‍ട്സ് ക്ലബ്ബുകളും ആരാധകരും തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ തുടര്‍ നടപടിക്ക് കോടതിയില്‍ ഹാജരാക്കിയത്. ഫുട്‍ബോള്‍ ആരാധകര്‍ കായിക വിനോദങ്ങളുടെ എത്തിക്സ് കാത്തുസൂക്ഷിക്കണമെന്നും ഒരു വ്യക്തിയെയും സ്ഥാപനത്തെയും അധിക്ഷേപിക്കരുതെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവര്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും അവരെ അപമാനിക്കുകയും നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാതെ പോസിറ്റീവ് ആയ സമീപനം ആരാധകര്‍ കൈക്കൊള്ളണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.