സ്കൂള്‍ പരിസരങ്ങളില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിക്കാനെത്തുന്ന സമയത്ത് കാര്‍ അലക്ഷ്യമായി റോഡില്‍ നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതിന്റെ വിഡിയോ സഹിതം പങ്കുവെച്ചാണ് പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
ഗതാഗതം സുഗമമാക്കുന്നതിനും പൊതുഭംഗി നിലനിര്‍ത്തുന്നതിനും പാര്‍ക്കിങ് അനുവദിച്ചിരിക്കുന്ന ഇടത്തുമാത്രമാവണം സ്കൂള്‍ പരിസരത്ത് വാഹനങ്ങള്‍ നിര്‍ത്തേണ്ടതെന്നും അബൂദബി പൊലീസ് പറഞ്ഞു.