യുഎഇയിൽ ആദ്യമായി ഹാബിറ്റാറ്റ് ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് നടത്തപ്പെട്ടു. 2023 ജനുവരി 25ന് ഹാബിറ്റാറ്റ് സ്‌കൂളുകൾ ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിക്ക് അജ്മൻ, അൽ ജർഫിലെ ഹാബിറ്റാറ്റ് സ്‌കൂൾ മുഖ്യ വേദിയായി. ഈ ഡിജിറ്റൽ ഫെസ്റ്റിൽ യുഎഇയ്ക്ക് പുറത്തുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പങ്കാളിത്തത്തിന് പുറമെ യുഎഇയിൽ ഉടനീളമുള്ള 29 സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നുള്ള 200ലധികം വിദ്യാർഥികൾ പങ്കെടുത്തു.
ടെക് ടോക്ക്, എ ഐ, റോബോട്ടിക്‌സ്, ഐ ഓ ടി, വെബ്‌സൈറ്റുകൾ/വെബ് /മൊബൈൽ ആപ്പ് ഗെയിമുകൾ, പ്രോഗ്രാമിംഗ് മത്സരങ്ങൾ എന്നിങ്ങനെ വിവിധ മത്സര ഇനങ്ങളിൽ വിദ്യാർഥികൾ മത്സരിക്കുന്ന എകസ്‌പോയാണ് ഡിജിറ്റൽ ഫസ്റ്റ്.
യുഎഇ ഗവൺമെന്റ് മുൻപരിസ്ഥിതി ജല മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് സ്‌കൂളുടെ സാങ്കേതിക പങ്കാളിയും സൈബർ സ്‌ക്വയർ പ്രോഗ്രാമിന്റെ ഡെവലപ്പറുമായ ബാബ്‌ടെയുമായി സഹകരിച്ച് കോഡിങ്ങിലേക്കുള്ള യാത്ര ആരംഭിച്ച യുഎഇയിലെ ആദ്യ സ്‌കൂളാണ് ഹാബിറ്റാറ്റ് സ്‌കൂൾ. 2017 മുതൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ഫെസ്റ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയും പ്രത്യേകിച്ച് കോഡിങ്ങും വിദ്യാഭ്യാസത്തിന്റെ ഒരു പ്രത്യേക സവിശേഷതയാക്കാനുള്ള പ്രവർത്തനങ്ങൾ ഹാബിറ്റാറ്റ് സ്‌കൂളുകൾ നടത്തിയിട്ടുണ്ട്.
ഇത്തരം നിരന്തരശ്രമങ്ങളുടെ ഫലമായി 2022 ജനുവരി 10ന് 2803 വിദ്യാർത്ഥികൾ ചേർന്ന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾക്കായി വെബ് ഡെവലപ്‌മെന്റ് വീഡിയോ ഹാങ്ങ്ഔട്ടിൽ ഒരു പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. യുഎഇയിലെ ഹരിതാഭമായ ഹാബിറ്റാറ്റ് സ്‌കൂളുകൾ 2019 ഏപ്രിൽ 30ന് 9371 തൈകൾ നട്ടുപിടിപ്പിച്ച് ഏറ്റവും വലിയ വ്യക്തിഗത തൈകളുടെ വിതരണത്തിലുള്ള മറ്റൊരു ഗിന്നസ് ലോക റെക്കോർഡ് കിരീടം കൂടി സ്വന്തമാക്കിയിട്ടുണ്ട്.
വിവരസാങ്കേതിക രംഗത്തെ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ് ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിവൽ. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വിവിധ സ്‌കൂളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഡിജിറ്റൽ ഫെസ്റ്റിവൽ സാങ്കേതികവിദ്യയുടെയും കോഡിങ്ങിന്റെയും പുതിയൊരു ലോകം സൃഷ്ടിക്കുന്നു.
ആറ് മുതൽ 12 വരെയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയുള്ള ഈ പരിപാടിയിൽ വിവിധ പ്രൊഫഷണൽ ഇൻഫോടെക് സംഘടനകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന വിവിധ പാനലുകളും തെരഞ്ഞെടുത്ത സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നുള്ള കമ്പ്യൂട്ടർ മേഖലയിലെ വിദഗ്ധരും ചേർന്നാണ് വിദ്യാർഥികളുടെ ഇൻട്രികൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തത്. ഹാബിറ്റാറ്റ് സ്‌കൂളുകളുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരിപാടി ലൈവ് ആയി സംരക്ഷണം ചെയ്തിരുന്നു.
‘ വിദ്യാർത്ഥികൾക്ക് അവരുടെ മുഴുവൻ കഴിവുകളും പര്യവേഷണം ചെയ്യാനും സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ സംരംഭങ്ങളിൽ പങ്കാളികളാകാനും വേണ്ടിയാണ് ഡിജിറ്റൽ ഫെസ്റ്റ് പ്ലാറ്റ്‌ഫോം. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്ന് ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ഹിസ് എക്സലൻസി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി അഭിപ്രായപ്പെട്ടു.
‘ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഫലപ്രദമായ ഒരു പ്ലാറ്റ്ഫോം നൽകുന്നതിനും കോഡിങ്ങിലും പ്രോഗ്രാമിങ്ങിലും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ഞങ്ങൾ വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട് എന്നും ഈ ശ്രമത്തിന്റെ ഫലമായാണ് ഐഡിഎഫ് ഫെസ്റ്റ് നടക്കുന്നതെന്നും’ പരിപാടിക്ക് മുന്നോടിയായി ഹാബിറ്റാറ്റ് സ്കൂളുകളുടെ സിഇഒ ആദിൽ സി. ടി പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾക്കും പുതിയ ആശയങ്ങൾക്കും ഭാവിയിൽ എല്ലാവിധ പ്രോത്സാഹനങ്ങളും ഹാബിറ്റാറ്റ് സ്കൂളുകൾ നൽകുമെന്നും കുട്ടിച്ചേർത്തു.