സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്

സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്. ‘ജീവിതം സുരക്ഷിതമാക്കൂ’ എന്ന പ്രമേയത്തിൽ 3 മാസം നീളുന്ന ക്യാംപെയിന് തുടക്കമിട്ടാണ് ഈ ഓർമപ്പെടുത്തൽ. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, സർവകലാശാലകൾ, മാധ്യമങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ക്യാംപെയ്ൻ.

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയന്ത്രണങ്ങളും ക്യാംപെയ്നിൽ വിശദീകരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ, കോളജ്, യൂണിവേഴ്സിറ്റി തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഭാഷണം നടത്തുന്നുണ്ട്. റേഡിയോ, ടെലിവിഷൻ തുടങ്ങി എല്ലാ മാർഗങ്ങളും ബോധവൽക്കരണത്തിനായി ഉപയോഗിക്കുന്നു. വിവിധ രാജ്യക്കാരെ ബോധവൽക്കരിക്കാൻ വ്യത്യസ്ത ഭാഷകളിൽ ശബ്ദ, ദൃശ്യ, അച്ചടി സന്ദേശങ്ങളും പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *