സുപ്രധാന റെയിൽവേ കരാറിൽ ഒപ്പുവച്ച് യു എ ഇ യും ഒമാനും ; ഇനി 45 മിനുറ്റിൽ യാത്ര

യു എ ഇ യെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല സ്ഥാപിക്കുവാനുള്ള സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഈ പ്രൊജക്റ്റ് സാധ്യമാകുന്നതോടെ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രാ സമയം 47 മിനിറ്റായി ചുരുങ്ങും.അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ നാഷണൽ റെയിൽ നെറ്റ്‌വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിൽ സുൽത്താനേറ്റിന്റെ ഒമാൻ റെയിലുമായി കരാറിൽ ഒപ്പുവച്ചു.ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്കും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുൾറഹ്മാൻ സലിം അൽ ഹാത്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഒമാൻ-ഇതിഹാദ് റെയിൽ എന്നപേരിലായിരിക്കും ഈ റയിൽവേ പ്രൊജക്റ്റ് അറിയപ്പെടുക. 303 കിലോമീറ്റർ ദൈർഖ്യമുള്ള ഈ ശൃംഖല ഒമാനിലെ സോഹാർ തുറമുഖത്തെ അബുദാബിയുമായി ബന്ധിപ്പിക്കും. ഈ പ്രൊജക്ടിനായി 3 ബില്യൺ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത് . മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒമാൻ ഇത്തിഹാദ് റെയിൽ സോഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറും 40 മിനിറ്റും ആയി കുറയ്ക്കും. അതേസമയം 47 മിനുറ്റിറ്റു കൊണ്ട് സോഹാറിൽ നിന്ന് അൽ ഐൻ വരെ യാത്രാചെയ്യുവാനും സാധിക്കും . അതേസമയം, ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ വരെയായിരിക്കും.

ഈ കരാർ പ്രകാരം പദ്ധതിക്ക് അടിത്തറയും വർക്ക് പ്ലാനും , സാമ്പത്തിക സംവിധാനങ്ങളും ഷെഡ്യൂളും ഉൾപ്പെടെ എല്ലാം പുതിയ കമ്പനി നിർവ്വഹിക്കും. ഇരുരാജ്യങ്ങളുടെയും മാനദണ്ഡങ്ങൾക്കനുസൃതമായി സൊഹാറിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ രൂപകല്പന, വികസനം, പ്രവർത്തനം എന്നിവയും കമ്പനി കൈകാര്യം ചെയ്യും.ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തിൽ നിർമ്മിച്ച ഈ പ്രധാന റെയിൽ കരാർ ഇരുരാജ്യങ്ങളുമായുള്ള ദീർഘകാല സഹകരണബന്ധത്തിന് വഴിവെക്കും.പുതിയ റെയിൽ കരാർ വഴി ഇരുരാജ്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക് വ്യവസായങ്ങളിൽ പുതിയ സാധ്യതകൾ എന്നിവ വർദ്ധിപ്പിക്കാൻ സാധിക്കും.

വാണിജ്യ വിനിമയവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക, പ്രധാന നഗര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക, കമ്മ്യൂണിറ്റികൾ തമ്മിലുള്ള യാത്ര സുഗമമാക്കുക, ഒമാനിലെയും യുഎഇയിലെയും സാമ്പത്തിക, വ്യാവസായിക മേഖലകൾക്കിടയിൽ തടസ്സമില്ലാത്ത ഗതാഗത സൗകര്യങ്ങൾ നൽകിക്കൊണ്ട് പുതിയ അവസരങ്ങൾ തുറക്കുക എന്നതാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *