സിറ്റി ചെക്ക് ഇൻ സേവനത്തിൽ ഇളവ്, പുതുക്കിയ നിരക്ക് 35 ദിർഹം

അബുദാബി : അബുദാബി അന്തർദേശീയ വിമാനത്താവളത്തിൽ സിറ്റി ചെക്ക് ഇൻ സേവനത്തിൽ ഇളവ്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് എയർപോർട്ട് സിറ്റി ചെക്–ഇൻ സേവനത്തിന് 10 ദിർഹത്തിന്റെ ഇളവാണ്‌ നൽകിയിരിക്കുന്നത്. 35 ദിർഹമാണ് പുതുക്കിയ സേവന നിരക്ക്. നേരത്തെ 45 ദിർഹമായിരുന്നു.

കുട്ടികൾക്ക് 25 ദിർഹം നൽകണം. യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്–ഇൻ ചെയ്യാം. ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ തിരക്കിൽനിന്ന് ഒഴിവാകാം.നിലവിൽ ഇത്തിഹാദ്, വിസ് എയർ, ഈജിപ്ത് എയർ യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. 3 ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെ 6 വിമാന കമ്പനികൾ കൂടി ഉടൻ സിറ്റി ടെർമിനലിന്റെ ഭാഗമാകുമെന്ന് മൊറാഫിക് ഏവിയേഷൻ സർവീസ് അറിയിച്ചു. അബുദാബി ക്രൂസ് ടെർമിനലിലെ സിറ്റി ചെക്–ഇൻ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *