സന്ദർശക വിസക്കാർക്ക് കേരളത്തിൽ മെഡിക്കൽ പരിശോധന ചെയ്യിപ്പിച്ച് തട്ടിപ്പ്

 സന്ദർശക വിസയിൽ ഗൾഫിലേക്ക് പോകുന്നവർക്ക് മെഡിക്കൽ ചെക്കപ്പുകൾ ആവശ്യമില്ലെന്നിരിക്കെ, മെഡിക്കൽ പരിശോധന അനിവാര്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ പെരുകുന്നു. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായ് വരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് ഏജന്റുമാരും ചില ലാബുകാരും തമ്മിൽ ചേർന്ന് തട്ടിപ്പുകൾ നടത്തുന്നത്.

സന്ദർശക വിസയിലും, റസിഡന്റ് വിസയിലും വരുന്നവർക്ക് നാട്ടിൽ നിന്ന് 6 ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നതിന് മെഡിക്കൽ പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. പുതിയ വിസ നടപടികളുടെ സമയത്ത് യു എ ഇ യിലെ ലാബുകളിലാണ് മെഡിക്കൽ പരിശോധന നടത്തേണ്ടത്. നിലവിൽ സൗദിയിലേക്ക് ജോബ് വിസയിൽ വരുന്നവർക്ക് മാത്രമാണ് കേരളത്തിൽ നിന്നും മെഡിക്കൽ പരിശോധന റിസൾട്ട് ആവശ്യമുള്ളത്.

മെഡിക്കൽ പരിശോധനക്ക് എന്ന പേരിൽ 1000 മുതൽ 3000 രൂപ വരെ ഇദ്ദാക്കിയതിനു ശേഷം, ലാബുകാരുമായി ഒത്തുകളിച്ച് ഏതെങ്കിലും ലാബുകളിലേക്ക് അയക്കുകയാണ് പതിവ്. പൊതുവെ പരിചയ സമ്പന്നരല്ലാത്ത ആളുകളിൽ നിന്നാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതുമായി തിരഞ്ഞെടുക്കുന്നത്. ബാധ്യതകൾ വന്ന് പ്രവാസം തിരഞ്ഞെടുക്കണ്ടി വരുന്നവർ അനവധിയാണ്, കൊച്ചു കുഞ്ഞുങ്ങളെയും, കുടുംബ ജീവിതവും ഉപേക്ഷിച്ച്, കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫ് നാടുകളിലേക്ക് പോകുന്ന പാവപ്പെട്ട ആളുകളാണ് പലപ്പോഴും ഈ തട്ടിപ്പുകൾക്ക് ഇരയായിമാറുന്നത്. ഇത്തരക്കാരുടെ അറിവില്ലായ്മയാണ് പലപ്പോഴും ഏജന്റുമാർ മുതലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *