ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറക്കി. ഷാർജയിലെ ദർ അൽ ഖാസിമി പബ്ലിക്കേഷനാണ് ‘ഹിസ്റ്ററി ഓഫ് ദി നബാനി കിങ്‌സ് 1154-1122’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. സുൽത്താനേറ്റ് ഒമാനിൻറെയും പരിസര പ്രദേശങ്ങളുടെയും അഞ്ചു നൂറ്റാണ്ടുകാലത്തെ ചരിത്രം വിവരിക്കുന്നതാണ് ഗ്രന്ഥം.
ചരിത്രം, ജീവചരിത്രം, അന്വേഷണം, സാഹിത്യം തുടങ്ങി അറിവിൻറെ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന സുൽത്താൻറെ പുസ്തക പരമ്പരകളിൽ 82ാമത്തേതാണിത്. ഇതിൽ പലതും 20ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.