ഷാർജ വാഹനാപകടത്തിൽ ഏഷ്യൻ സ്വദേശി മരിച്ച സംഭവത്തിൽ സ്വദേശി ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഷാര്‍ജ : കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ അറബ് ഡ്രൈവറാണ് അറസ്റ്റിലായത്. കാല്‍നടയാത്രക്കാരനായ ഏഷ്യന്‍ സ്വദേശിയെ അറബ് യുവാവ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രവാസി മരിച്ചു.

അപകടം ഉണ്ടായി 48 മണിക്കൂറിനുള്ളിലാണ് വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 6.38നാണ് ഷാര്‍ജ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സബന്ധിച്ച വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗാനിം പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബൈയിലേക്കുള്ള ശൈഖ് ഖലീഫ പാലത്തിന് സമീപം ഏഷ്യക്കാരന്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ആറു വരി പാത മുറിച്ചു കടക്കുന്നതിനിടെയാണ് ഏഷ്യക്കാരനെ വാഹനമിടിച്ചതെന്ന് സ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. അപകടം നടന്ന ഉടനെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പ്രതിക്കായി ഷാര്‍ജ പൊലീസ് നടത്തിയ തെരച്ചിലില്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അറബ് യുവാവിനെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *