ഷാർജ-ദുബൈ എയർപോർട്ട് ബസ് റൂട്ടിൽ നാല് പുതിയ സ്റ്റോപ്പുകൾ

ഷാര്‍ജയിൽ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് റൂട്ടിൽ നാല് പുതിയ സ്റ്റോപ്പുകൾ കൂടി അനുവദിച്ചതായി ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജയിൽ നിന്ന് ദുബൈ വിമാനത്താളത്തിലേക്കുള്ള യാത്ര സുഗമമാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി.

ഷാർജ റോളക്കും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബസ് സർവീസായ റൂട്ട് 313 ലാണ് നാല് പുതിയ പിക്ക് അപ്പ് പോയിന്റുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ചൊവാഴ്ച മുതല്‍ സേവനം ലഭ്യമാകും. അല്‍ ഖസ്ബ, പുള്‍മാന്‍ ഹോട്ടല്‍ രണ്ട്, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് രണ്ട്, ദ സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റര്‍ ഒന്ന് എന്നിങ്ങനെയാണ് പുതിയ പോയിന്റുകള്‍.

റോള സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന ഈ ബസ് റൂട്ടിൽ അല്‍ നഹ്ദ, ഫ്രീ സോണ്‍ വഴിയാണ് ദുബൈ വിമാനത്താവളത്തിലെ ഗേറ്റ് രണ്ടിലേക്ക് എത്തുന്നത്. ഷാര്‍ജയില്‍ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസേവനം വര്‍ധിപ്പിക്കാനുള്ള റോഡ് ട്രാൻസ്പോർട്ട് അതോറിറ്റുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് സ്റ്റോപ്പുകൾ വർധിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *