ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ

ഷാർജയിൽ പക്ഷികളെ വേട്ടയാടിയ സംഘത്തിന് 40,000 ദിർഹം പിഴ ചുമത്തി . പക്ഷികളെ ആകർഷിക്കാനും വേട്ടയാടാനും ഉപയോഗിക്കുന്ന 755 പക്ഷി ശബ്ദ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു . കൂടാതെ 10 ദേശാടന പക്ഷികളെയും രക്ഷപ്പെടുത്തിയതായി ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി അറിയിച്ചു.

പക്ഷികളെ ആകർഷിക്കാൻ വേട്ടക്കാർ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന നിയമവിരുദ്ധ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു . പിന്നീട് വേട്ടക്കാർ പക്ഷികളെ പിടിക്കാൻ വലയും വിരിച്ചിരുന്നു. ചിലർ ഫാൽക്കൺ പോലുള്ള ഇരപിടിയൻ പക്ഷികളെ വേട്ടയാടാൻ ലക്ഷ്യമിട്ടിരുന്നു.

ഷാർജയിൽ, കാട്ടുമൃഗങ്ങളെയും ദേശാടന പക്ഷികളെയും വേട്ടയാടുന്നത് എക്‌സിക്യൂട്ടീവ് കൗൺസിൽ നിരോധിച്ചിട്ടുണ്ട്. കാട്ടുപക്ഷികളുടെ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ വ്യാപാരം, വിൽക്കൽ, കൈവശം വയ്ക്കൽ, ഉപയോഗിക്കൽ, ഇറക്കുമതി എന്നിവ നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *