ഷാർജയിൽ ടാക്‌സി മീറ്റർ താരിഫ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ദിർഹം കുറച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ടാക്‌സി താരിഫുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണിത്.
ടാക്‌സി നിരക്ക് ഇന്ധനവിലയെ ആശ്രയിച്ച് പ്രതിമാസം നിർണയിക്കാനാണ് ക്രമീകരിച്ചിരുന്നത്. ഈ മാസം ടാക്‌സി മീറ്റർ പ്രവർത്തനമാരംഭിക്കുക രാവിലെ 8 മുതൽ 10 വരെ 4 ദിർഹം നിരക്കിലായിരിക്കും.
കഴിഞ്ഞ മാസത്തെ 15.5 ദിർഹത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 14.5 ദിർഹം ആണ്. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 6 വരെ 16.5 ദിർഹവും. ഓഗസ്റ്റിൽ ഇത് 17.5 ദിർഹമായിരുന്നു.