വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

പിഴയടക്കാന്‍ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് ദുബൈ പൊലിസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ എന്ന് പൊലിസ് നിർദേശം നൽകി. പിഴയടക്കണം എന്നാവശ്യപ്പെട്ട് പൊലിസിന്റെ തന്നെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ് എം എസ്, ഇമെയിൽ സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് ദുബൈ പൊലിസിന്റെ മുന്നറിയിപ്പ്.

പല സന്ദേശങ്ങളും തട്ടിപ്പുകളാകാന്‍ സാധ്യതയുണ്ട്. വിവിധ പിഴകള്‍, സേവന നിരക്കുകള്‍ എന്നിവ അടക്കാൻ ആവശ്യപ്പെടുന്നതാണ് സന്ദേശങ്ങൾ. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ പൊലിസ് ജാഗ്രതാ നിർദേശം നൽകിയത്.

ഇ-മെയിലില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പണമടയ്ക്കാനാണ് വ്യാജന്മാര്‍ ആളുകളോട് ആവശ്യപ്പെടുന്നത്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ വളരെ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *