വ്യവസായ പ്രമുഖൻ എംഎ യൂസഫ് അലിയുടെ അതിഥിയായി തലൈവർ രജനികാന്ത് ; ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകി

യുഎഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കാൻ തമിഴ് സൂപ്പർതാരം രജനികാന്തും. കഴിഞ്ഞദിവസം യുഎഇയിലെത്തിയ അദ്ദേഹം 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ.

നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം വീസ അപേക്ഷയ്ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി. ഇവിടെ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹത്തെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *