വീട്ടുവേലക്കാരിയെ മർദിച്ച് വാരിയെല്ല് പൊട്ടിക്കുകയും നട്ടെല്ലിന് ക്ഷത മേൽപ്പിക്കുകയും ചെയ്ത സ്പോൺസർക്ക് 70000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബായ് അൽ ഐൻ കോടതി.ഏതാണ്ട് 15 ലക്ഷം ഇന്ത്യൻ രൂപയാണ് ഇത്.വീട്ടുടമയായ സ്ത്രീ വേലക്കാരിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. മർദ്ദനത്തിൽ യുവതിക്ക് 20% വൈകല്യമുണ്ടെന്ന് ഡോക്ടർ സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കിയതിന്റെ വെളിച്ചത്തിലാണ് വിധി.ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുവേലക്കാരി നൽകിയ പരാതിയിലാണ് 15 ലക്ഷം നഷ്ടപരിഹാരം കോടതി വിധിച്ചത്. അതേസമയം വീട്ടുവേലക്കാരി ഏത് രാജ്യക്കാരി ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വീട്ടുവേലക്കാരിയെ മർദിച്ച് വാരിയെല്ലൊടിച്ച് സ്പോൺസർ ; 70000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അൽ ഐൻ കോടതി
