യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബൂദബി ജൂൺ 11ന് നടത്തിയ ബുക്കിങ്ങുകൾക്ക് 20 ശതമാനം ഓഫർ നൽകി. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയുള്ള യാത്രകൾക്ക് ഓഫർ ഉപയോഗിക്കാം.
തിരഞ്ഞെടുത്ത റൂട്ടുകളിലേക്കാണ് ഓഫർ. അലക്സാൻഡ്രിയ, അൽമാറ്റി, അമ്മാൻ, അങ്കാറ, അഖാബ, ആതൻസ്, ബാകു, ബെൽഗ്രേഡ്, ബിഷേക്, കൈറോ, ദമ്മാം, കുവൈത്ത് സിറ്റി, കുതൈസി, ലാർണക്ക, മാലി, മദീന, മസ്കത്ത് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഓഫർ എന്ന് വിസ് എയർ അബൂദബി മാനേജിങ് ഡയറക്ടർ ജോഹാൻ ഏയ്താജൻ അറിയിച്ചു.
ഓഫർ ബാധകമായ കേന്ദ്രങ്ങൾ https://wizzair.com സന്ദർശിച്ചോ WIZZ മൊബൈൽ ആപ് മുഖേനയോ അറിയാം.