വിസ്താര എയർലൈൻസിന്റെ മുംബൈ-അബുദാബി പ്രതിദിന സർവീസ് ആരംഭിച്ചു

വിസ്താര എയർലൈൻസിന്റെ മുംബൈ-അബുദാബി പ്രതിദിന സർവീസ് ഇന്നലെ ആരംഭിച്ചു. കന്നി വിമാനം മുംബൈയിൽനിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. തിരിച്ച് അബുദാബിയിൽനിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയിൽ വെളുപ്പിന് 2.45ന് എത്തിച്ചേരുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ് സേവനം ഇതിൽ ലഭിക്കും. ഗൾഫ് രാജ്യങ്ങളിൽ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനോദ് കണ്ണൻ പറഞ്ഞു. യുഎഇയിലേക്കുള്ള സർവീസ് ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും തൊഴിൽ അന്വേഷകർക്കുമെല്ലാം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *