വിജയകരമായ രീതിയിൽ ഹജ്ജ് സംഘാടനം നിർവഹിച്ചതിന് സൗദി അറേബ്യക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ രംഗത്ത്. സൽമാൻ രാജാവിനെയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും കിരീടാവകാശികളും അഭിനന്ദനമറിയിച്ചിട്ടുണ്ട്.