വാർത്തകൾ ചുരുക്കത്തിൽ

 കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യ സ്കൂളുകൾക്ക് അവധി നൽകി

…………………..

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ് അബ്‍ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

…………………..

മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരമുള്ള തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്‍‍ദുല്‍ അസീസ് സര്‍വകലാശാല അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

…………………..

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിന്‍റെ തിടുക്കത്തിലുള്ള നിയമനത്തിൽ സുപ്രീംകോടതി സംശയങ്ങൾ രേഖപ്പെടുത്തി

…………………..

സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല എന്ന ആരോപണത്തിന് ശശി തരൂരിന്റെ മറുപടി തിരുവനന്തപുരം കോർപ്പറേഷൻ

രാജിവയ്ക്കണമെന്ന് താനാവശ്യപ്പെട്ടതെന്ന് ശശി തരൂർ

…………………..

 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്താൽ ജയിക്കുന്നവർ ബിജെപിയിലേക്ക് പോകുമെന്ന് ആം ആദ്മി പാർട്ടി

…………………..

മഴ സാധ്യത സൗദിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

…………………..

ലോക ഫുട്ബോൾ ബ്രസീലിന്റെയും പോർച്ചുഗലിന്റെയും മത്സരം ഇന്ന്

…………………..

കേന്ദ്രം കേരളത്തിൽ നൽകുന്ന സമ്പുഷ്ട അരിയുടെ ആരോഗ്യപ്രശ്നങ്ങൾ കുറിച്ച് പഠിക്കുമെന്ന് ഭക്ഷ്യ മന്ത്രി

…………………..

യുഎഇയിൽ വിദ്യാഭ്യാസത്തിനാണ് ഏറ്റവും പ്രധാന പരിഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സൈദൽ നഹ്യാൻ പറഞ്ഞു ഈ വികസനത്തിന് വിദ്യാഭ്യാസമേഖലയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

…………………..

എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *