ലോക വിനോദസഞ്ചാര ഭൂപടത്തിൽ ദുബായ്ക്ക് രണ്ടാം സ്ഥാനം

ലോകത്തിലെ രണ്ടാമത്തെ മനോഹരമായ വിനോദ സഞ്ചാരകേന്ദ്രമായി ഉയർന്ന ദുബായ്. യുറോമോണിറ്റർ ഇന്റർ നാഷ്ണലിന്റെ ലോകത്തിലെ ഏറ്റവും ആകർഷകമായ 100 നഗരങ്ങളിൽ ആംസ്ട്രാഡാം,റോം, മാഡ്രിഡ്, ലണ്ടൻ, ബെർലിൻ, ബാർസിലോണ എന്നീ നഗരങ്ങളെ പിൻതള്ളിയാണ് ദുബായ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാരീസ് ഒന്നാം സ്ഥാനം നിലനിർത്തി. സാമ്പത്തികം, ബിസിനസ്, ടൂറിസം, ഇൻഫ്രാ സ്ട്രക്ച്ചർ, ആകർഷണീയത, ആരോഗ്യം, സുരക്ഷാ, സുസ്ഥിരത എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ദുബായ് രണ്ടാം സ്ഥാനം നേടിയത്.ടൂറിസം മേഖലയിലും ആരോഗ്യ രംഗത്തും ദുബായ് കാഴ്ചവെക്കുന്ന പകരം വെക്കാനാവാത്ത പ്രകടനമാണ് ദുബായിയെ സൂചികയിൽ ഉയർത്തി നിർത്തുന്നത്.

2021-22 ൽ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രാ നിയന്ത്രണങ്ങളിൽ ചെയ്ത ഇളവും ദുബായിലെ ട്രാവൽ, ടൂറിസം മേഖലകൾ ശക്തമായി ഉയരാൻ കാരണമായി. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ പുതിയ പഠന പ്രകാരം 2022-ൽ വിനോദ സഞ്ചാര മേഖലക്കായി ഏറ്റവും കൂടുതൽ പണം ചിലവഴിച്ച നഗരം കൂടിയാണ് ദുബായ് . 108 ബില്യൺ ദിർഹമാണ് ദുബായ് വിനോദ സഞ്ചാര മേഖലക്കായി ചിലവഴിച്ചത് . കൂടാതെ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ 5 വിമാന യാത്രാ റൂട്ടുകളിൽ ഒന്നുകൂടിയാണ് ദുബായ്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും, യൂറോമോണിറ്ററിന്റെ കണക്കനുസരിച്ച്, തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് ഏറ്റവും മികച്ച നഗര കേന്ദ്രമായി തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *