ലോക കപ്പ് : ദുബായ് മെട്രോ സമയം പുനർ ക്രമീകരിച്ചു

യു എ ഇ : ഖത്തർ ലോകകപ്പിനോടനുബന്ധിച്ഛ് ദുബായ് മെട്രോയുടെ സമയത്തിൽ പുനക്രമീകരണം നടത്തി ആർ ടി എ. ഇന്ന് മുതൽ ആരംഭിക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങൾ കണ്ടു മടങ്ങുന്നവർക്ക് ഈ പുനഃക്രമീകരണം ഗുണം ചെയ്യും. ലോകകപ്പ് അവസാന ദിവസം വരെ ഈ ക്രമീകരണം തുടരും. ഇതിന്റെ ഭാഗമായി 1.5 മണിക്കൂർ മെട്രോ സർവീസ് കൂടുതൽ നടത്തും. അവസാന ഗെയിം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം മാത്രമേ അവസാന മെട്രോ പുറപ്പെടുകയുള്ളു.

വിപുലീകരിച്ച സമയങ്ങളുടെ ലിസ്റ്റ്

വെള്ളി,ശനി (ഡിസംബർ 9,110 ) – രാവിലെ 5 മുതൽ അടുത്ത ദിവസം വെളുപ്പിന് 2.30 വരെ

ചൊവ്വ,ബുധൻ ( ഡിസംബർ 13, 14) – രാവിലെ 5 മുതൽ അടുത്ത ദിവസം വെളുപ്പിന് 2.30 വരെ

ശനി (ഡിസംബർ 17) – രാവിലെ 5 മുതൽ അടുത്ത ദിവസം വെളുപ്പിന് 1 മണി വരെ

ഞായർ ( ഡിസംബർ 18) – രാവിലെ 8 മണി മുതൽ അടുത്ത ദിവസം വെളുപ്പിന് 1 മണി വരെ

ബായിലെ ഫാൻ സോണുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും ഗതാഗതം നിയന്ത്രിക്കുന്നതിനും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് പറക്കുന്ന ആരാധകരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള മാസ്റ്റർ പ്ലാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നേരത്തെ പുറത്തിറക്കിയിരുന്നു.മണിക്കൂറിൽ 1,200 യാത്രക്കാരെ എത്തിക്കുന്നതിനായി പ്രതിദിനം 1,400 ദുബായ് മെട്രോ ട്രിപ്പുകൾ, 700 അധിക ടാക്സികൾ, 60 പൊതു ബസുകൾ, മൂന്ന് മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *