ലോക ഊർജ്ജമേഖലയിലും ഭക്ഷ്യമേഖലയിലും യുഎഇ കാര്യക്ഷമമായ പങ്ക് വഹിക്കും

യു എ ഇ : ലോകത്ത് ഊർജ്ജമേഖലയിലും ഭക്ഷ്യമേഖലയിലും യുഎഇ ഉത്തരവാദിത്വം നിറഞ്ഞ പങ്ക് നിർവഹിക്കുമെന്ന് യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻസായിദ് അൽ നഹിയാൻ വ്യക്തമാക്കി. ലോകത്തെ സുസ്ഥിര വികസനത്തിന് മധ്യമ സമീപനമാണ് ആവശ്യമെന്നാണ് യുഎഇ വിശ്വസിക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു ഊർജ്ജമേഖലയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു അടുത്തവർഷം ലോക കാലാവസ്ഥ ഉച്ചകോടി യുഎഇയിൽ നടക്കുമ്പോൾ എല്ലാവരെയും രാജ്യത്ത് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു ശോഭനമായ ഭാവി ഒത്തൊരുമയുടെയുള്ള പ്രവർത്തനത്തിലൂടെയാണ് സംഭവിക്കുക എന്നും പ്രസിഡണ്ട് ഓർമിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *