ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന നഗരമായി ദുബൈ

ലോകത്ത് കുറവ് സമയം മാത്രം വൈദ്യുതി മുടങ്ങുന്ന സ്ഥലം ദുബൈ നഗരമെന്ന് കണക്കുകൾ. ആഗോളതലത്തിൽ നടക്കുന്ന ഇലക്ട്രിസ്റ്റി കസ്റ്റമർ മിനിറ്റ്‌സ് ലോസ്റ്റിൽ ദുബൈയിൽ കഴിഞ്ഞവർഷം ഉപഭോക്താക്കൾ വൈദ്യുതി ലഭിക്കാതിരുന്നത് ഒരു മിനിറ്റും ആറ് സെക്കന്റുമാണ്.

2022 ലേതിനാക്കൾ വൈദ്യുതി മുടങ്ങാതെ നോക്കുന്നതിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മുന്നേറിയിരിക്കുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022 ൽ 1 മിനിറ്റും 19 സെക്കൻഡും ദുബൈയിൽ കറന്റ് പോയിരുന്നു.

വൈദ്യുതി മുടങ്ങാതെ നോക്കുന്നതിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിലാണ് ദുബൈ നഗരം. യൂറോപ്പിൽ ഒരു വർഷം ശരാശരി 15 മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *