ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജയിൽ ഇതാദ്യമായാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള 2023 ഡിസംബർ 19 മുതൽ 2024 ജനുവരി 7 വരെ നീണ്ട് നിൽക്കും.
ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്നാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ മേളയിലേക്ക് പ്രവേശനം അനുവദിക്കും. എല്ലാ പ്രായവിഭാഗത്തിൽപ്പെടുന്നവർക്കുമുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
كنزٌ أدبي في الشارقة!
أكبر معرض لبيع الكتب في العالم!
استمتع بخصومات مذهلة تصل إلى 85% على مجموعة متنوعة من الكتب الإنجليزية بأنواعها المختلفة من الخيال العلمي إلى الإثارة، ومن الأدب إلى المال والأعمال، ومن كتب الطبخ إلى الفن والتصميم.
استكشف أكثر من مليوني كتاب وإصدارات… pic.twitter.com/JELLpZiduQ
— Sharjah Book Authority (@SharjahBookAuth) December 15, 2023