ലോകത്തിലെ ഏറ്റവും വലിയ റെസിഡെൻഷ്യൽ ബിൽഡിങ്ങ് ഇനി ദുബായിൽ

യു എ ഇ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആഡംബര റെസിഡൻഷ്യൽ ബിൽഡിങ്ങ് ദുബായിൽ നിർമ്മിക്കാനൊരുങ്ങി ദുബായ് പ്രോപ്പർട്ടി ഡെവലപ്പേഴ്‌സ് കമ്പനി ബിങ്കാട്ടി. 7 ബില്യൺ ദിർഹത്തിലധികം നിക്ഷേപ പോർട്ടഫോളിയോ ഉള്ള യു എ ഇ യിലെ ഏറ്റവും പ്രശസ്തരായ ഡെവലപ്പേഴ്‌സാണ് ബിങ്കാട്ടി. നിർമ്മാണപ്രവത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിംങ്ങ് ആയി മാറുക എന്ന ലക്ഷ്യത്തോടെയാണ് ബിൽഡിങ്ങ് നിർമ്മിക്കുന്നത്. ദുബായുടെ ഹൃദയഭാഗവും, സാമ്പത്തിക ജില്ലയുമായ ബിസിനസ്ബേയിൽ ആയിരിക്കും അത്യാഢംബര സൗകര്യങ്ങളോടെയുള്ള ബിൽഡിങ്ങ് നിർമ്മിക്കുക. വിശാലമായ മുറികളോടുകൂടിയ അപ്പാർട്ട്മെന്റുകളായിരിക്കും നിർമിക്കുക.മികച്ച സൗകര്യങ്ങളോടു കൂടിയ രണ്ടും,മൂന്നും ബെഡ്‌റൂമുകളും , ഹാൾ, കിച്ചൻ, എന്നിവയും അടങ്ങിയ അപ്പാർട്ട്മെന്റുകളായിരിക്കും ഉണ്ടായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *