ലൂവർ അബുദാബി: ‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ പ്രദർശനം ആരംഭിച്ചു

‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു. കാർടിയറുടെ ജനപ്രിയ രൂപകല്പനകളിൽ ഇസ്ലാമിക കല ചെലുത്തിയിട്ടുള്ള സ്വാധീനം എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനം. ഈ പ്രദർശനം 2024 മാർച്ച് 24 വരെ നീണ്ട് നിൽക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതൽ ഇതുവരെ യൂറോപ്യൻ കലാമേഖലകളിൽ ഇസ്ലാമിക കലാപാരമ്പര്യം ചെലുത്തിയിട്ടുള്ള സ്വാധീനം ഈ പ്രദർശനത്തിലൂടെ വിശകലനം ചെയ്യുന്നു. ലൂവർ അബുദാബി, മുസീ ദു ലൂവർ, ഫ്രാൻസ് മ്യൂസിയംസ്, മൈസോൻ കാർട്ടിയ എന്നിവർ സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *