ലഹരി ഉപയോഗം മൂലമുള്ള അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല

ദുബായ്∙ : ലഹരി ഉപയോഗം മൂലം തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും അവകാശമുണ്ടെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അവകാശങ്ങൾ നിഷേധിക്കപ്പെടും.യുഎഇയിലെ എല്ലാ തൊഴിലാളികളുടെയും ചികിത്സാ ചെലവു തൊഴിലുടമ വഹിക്കണമെന്നാണു നിയമം. എന്നാൽ സ്വയം വരുത്തി വയ്ക്കുന്ന അപകടങ്ങൾക്ക് ഇതു ബാധകമല്ല.

ലഹരി ഉപയോഗം അപകടത്തിനു കാരണമായോ എന്നു വൈദ്യ പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണു തീരുമാനിക്കുക. അപകടം സ്വയം വരുത്തി വച്ചതാണെന്ന് അംഗീകൃത കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയാൽ നഷ്ടപരിഹാരത്തിനു പരിഗണിക്കില്ല.ഷോപ്പുകളിലും മറ്റും നിശ്ചിത പൊതുസുരക്ഷാ നിയമങ്ങൾ മന:പൂർവം ലംഘിച്ചതു മൂലമുണ്ടായ അപകടങ്ങൾക്കും നഷ്ടപരിഹാരം നിഷേധിക്കും. യഥാർഥ അപകടകാരണം വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന തൊഴിലാളിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെടും

Leave a Reply

Your email address will not be published. Required fields are marked *