റേഡിയോ കേരളം 1476 എഎം ലോഞ്ചിന് മുന്നോടിയായുള്ള റോഡ് ഷോ ഇന്ന് ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ. വൈകിട്ട് 7 മണിക്കാണ് വൈവിധ്യമാർന്ന പരിപാടികളോടെ റോഡ്‌ഷോ അരങ്ങേറുക.
റേഡിയോ കേരളം അവതാരകർ പങ്കെടുക്കുന്ന പരിപാടിയിൽ ശ്രോതാക്കൾക്കും ഭാഗമാകാം. അത്തം നാളിൽ ടെസ്റ്റ് ട്രാൻസ്മിഷൻ ആരംഭിച്ച ഗൾഫിലെ ഏക എഎം സ്റ്റേഷന് ശ്രോതാക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇക്ക് പുറമെ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റിൻ, സൗദിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ റേഡിയോ കേരളം ലഭ്യമാണ്.
ഗായകനും ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറുമായ ജി.ശ്രീറാം ആണ് റേഡിയോ കേരളം 1476 എഎം സ്റ്റേഷൻ ഹെഡ്. പ്രമുഖ മാധ്യമപ്രവർത്തകനായ എം.വി.നികേഷ്‌കുമാറാണ് വാർത്താ വിഭാഗത്തെ നയിക്കുന്നത്. ചലചിത്ര താരം പ്രിയങ്ക , സംഗീത സംവിധായകൻ ജാസി ഗ്ഫ്റ്റ്, ജിഎസ് പ്രദീപ് തുടങ്ങി നിരവധി പ്രമുഖർ റേഡിയോ കേരളം 1476 ന്റെ ഭാഗമാകും.