റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജ്, ദുബൈ മാൾ ബസ് സർവിസ്

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റാസൽഖൈമയിൽ നിന്ന് ദുബൈ മാൾ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം ബസ് സർവിസ് ഏർപ്പെടുത്തി റാക് ട്രാൻസ്‌പോർട്ട് അതോറിറ്റി (റാക്ട). ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ)യുടെയും ദുബൈ മാൾ മാനേജ്‌മെൻറിൻറെയും സഹകരണത്തോടെയാണ് റാക്ട വാരാന്ത്യ ദിവസങ്ങളിൽ രണ്ട് പുതിയ സർവിസ് തുടങ്ങുന്നത്.

ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനുമാണ് റാക് അൽദൈത്ത് മെയിൻ സ്റ്റാൻഡിൽ നിന്ന് ദുബൈ മാളിലേക്ക് സർവിസ്. രാത്രി ഏഴിനും 10.30നുമാണ് ദുബൈ മാളിൽ നിന്ന് റാസൽഖൈമയിലേക്ക് തിരികെ സർവിസ്. ഗ്ലോബൽ വില്ലേജിലേക്ക് റാസൽഖൈമയിൽനിന്ന് ഒരു ബസ് സർവിസാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലുള്ളത്. റാസൽഖൈമയിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ബസ് രാത്രി 11ന് ഗ്ലോബൽ വില്ലേജിൽ നിന്ന് റാസൽഖൈമയിലേക്ക് തിരികെയും പുറപ്പെടും.

ഇരു സ്ഥലങ്ങളിലേക്കും 30 ദിർഹമാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സുവരെ കുഞ്ഞുങ്ങൾക്ക് യാത്ര സൗജന്യമാണ്. സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും റാക്ടയുടെ വെബ്‌സൈറ്റ് വഴിയും മുൻകൂട്ടി പണമടച്ച് സീറ്റ് റിസർവ് ചെയ്യാം. വെബ്‌സൈറ്റിൽ കൃത്യമായ ബസ് സർവിസ് സമയ വിവരങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *