റമദാനിൽ മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവിസ് എണ്ണം കൂട്ടി

റമദാനിൽ മക്കക്കും മദീനക്കുമിടയിലെ അൽഹറമൈൻ ട്രെയിൻ യാത്രകളുടെ എണ്ണം വർധിപ്പിച്ചു. ട്രിപ്പുകളുടെ ആകെ എണ്ണം 2700 ആയി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണിത്.

തീർഥാടകർക്ക് ഉംറ കർമങ്ങൾ നിർവഹിക്കുന്നതിന് സഹായിക്കുന്ന എല്ലാ സേവനങ്ങളും നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ കമ്പനി സജ്ജമാണെന്നും സൗദി റെയിൽവേ അധികൃതർ പറഞ്ഞു. ഇരുഹറമുകളിലെ പ്രാർഥനാസമയത്തിന് അനുസൃതമായി ട്രെയിൻ ഓപറേറ്റിങ് ഷെഡ്യൂൾ ഒരുക്കും. സ്‌റ്റേഷനുകളിലെ സേവനദാതാക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *