യു എ യിൽ സ്വകാര്യ മേഖലയിൽ തൊലിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

അബുദാബി : യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ് ഉണ്ടായതായി റിപ്പോർട്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം തൊഴിലാളികളാണ് മേഖലയിൽ കൂടുതലുള്ളത്.മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

കൊവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ ആരംഭിച്ചു.തന്മൂലം തൊഴിലാവസരങ്ങൾ കൂടിയതും പുതിയ വീസ നയവും രാജ്യത്തെ തൊഴിൽ മേഖലയെ ഗുണകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണം യുഎഇ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നുണ്ട് എന്ന സൂചനയായാണ് ഈ വർദ്ധനവ്.

Leave a Reply

Your email address will not be published. Required fields are marked *