യു എ ഈ യിൽ കച്ചവടക്കെണി ; പറ്റിക്കുന്നവരിലും പട്ടിക്കപ്പെടുന്നവരിലും മലയാളികൾ

ചെറുകിട ബിസിനസുകളിൽ പങ്കാളിയാകാം എന്ന പേരിൽ പണം വാങ്ങി തട്ടിപ്പുകൾ നടത്തുന്ന പ്രവണത കൂടി വരികയാണ്.നിയമപരമായ തെളിവുകൾ ഒന്നും ഇല്ലാതെ പണം നൽകിയ മലയാളികൾ അടക്കമുള്ള നിരവധിയാളുകൾ ഈ ചതിയിൽ കുടിങ്ങിയിട്ടുണ്ട്.

റെസ്റ്റോറന്റ്, ഗ്രോസറി, പച്ചക്കറി വ്യാപാരം മുതലായ ചെറുകിട ബിസിനസുകളിൽ പങ്കാളിയായി പണം നിക്ഷേപിച്ചാൽ മാസം നിശ്ചിത തുക നൽകാമെന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലെന്നും കാണിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.

ഒരു വർഷത്തിന് ശേഷം പണം പിൻവലിക്കാനുള്ള സാധ്യതകളും നൽകുന്നതോടെ ആളുകൾ കെണിയിൽ വേഗത്തിൽ അകപ്പെടുകയാണ് . പറ്റിക്കുന്നവരിലും പറ്റിക്കപ്പെടുന്നവരിലും മലയാളി സാന്നിധ്യം കൂടുതലാണ്.അപൂർവം ചിലർക്കു മാത്രമാണ് നിക്ഷേപത്തുക ഗഡുക്കളായി വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടിയത്.

ലാഭവിഹിതം അന്വേഷിക്കുമ്പോൾ കച്ചവടം മോശമായിരുന്നു എന്നായിരിക്കും ആദ്യത്തെ മറുപടി പിന്നീട് ലാഭം തിരിച്ചു കിട്ടാതെ വരുമ്പോൾ നിക്ഷേപിച്ച തുക തിരിച്ചു ചോദിക്കുമ്പോൾ ഒരു വർഷത്തിന് ശേഷം നൽകാമെന്നും പിന്നീട് ഇത് നൽകാതിരിക്കുകയും ചെയ്യുന്നതോടെയാണ് കച്ചവടക്കെണി പലർക്കും മനസ്സിലാകുന്നത്.വിടാതെ പിന്തുടർന്നാൽ ആയിരമോ രണ്ടായിരമോ നൽകി ശാന്തരാക്കും. ഇതിനിടയിൽ സമാന രീതിയിൽ മറ്റു പലരോടും പണം വാങ്ങും. എത്ര പേരിൽനിന്ന് ഇങ്ങനെ തുക വാങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും പരസ്യപ്പെടുത്തില്ല. രേഖാമൂലം അല്ല പണം വാങ്ങുന്നത് എന്നതുകൊണ്ടുതന്നെ നിയമപരമായി ഇതിനെ നേരിടുക അസാധ്യമാണ്.

മാസങ്ങൾക്കുശേഷം സ്ഥാപനങ്ങൾ പൂട്ടി മറ്റൊരു ആരംഭിക്കുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രമാണ് നിയമപാലകരും പറയുന്നത്.

ഇത്തരം കേസുകളിൽ അടിപിടിയും തട്ടിക്കൊണ്ടു പോകലും വൈരാഗ്യ ബുദ്ധിയും പ്രശ്നങ്ങളുമായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുംഅബുദാബി പോലീസ് പറഞ്ഞു.

ഇ ത്തരം സന്ദർഭങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ പോലീസ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്.

സ്ഥാപനത്തിന്റെ യഥാർഥ ഉടമയാണെന്നതിനുള്ള തെളിവ് നിക്ഷേപകൻ ആവശ്യപ്പെടണം

സ്പോൺസറുടെ പേരിലാണ് സ്ഥാപനമാണെങ്കിൽ നിക്ഷേപത്തുക വാങ്ങാനുള്ള ഇയാളുടെ അധികാരം എന്താണെന്ന് വ്യക്തമാക്കണം.

വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിക്കാതെ പ്രസ്തുത സ്ഥാപനത്തിൽ പോയി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടണം.

സെക്യൂരിറ്റി ചെക്കിലെയും ഇതര രേഖകളിലെയും ഒപ്പ് സമാനമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

ബാങ്കിൽ നേരിട്ടെത്തി ചെക്ക് തന്നയാളുടെ ഒപ്പ് ശരിയാണോ എന്നും പരിശോധിക്കണംനിക്ഷേപകൻ നിയമവിധേയമായി സ്ഥാപനത്തിന്റെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെടാം.

കരാർ ഇംഗ്ലിഷിലോ അറബിക് ഭാഷയിൽ ആയിരിക്കണം.

നിക്ഷേപത്തുകയും ലാഭവിഹിതവും കാലാവധിയുമൊക്കെ കൃത്യമായി കരാറിൽ രേഖപ്പെടുത്തണം.

കരാർ ലംഘനം നടത്തിയാൽ വീണ്ടെടുക്കുന്നതിനുള്ള നിബന്ധനകളും എഴുതിച്ചേർത്ത് ഇരുകക്ഷികളും ഒപ്പുവയ്ക്കണംപണം വാങ്ങുന്ന വ്യക്തിക്ക് മറ്റു വല്ല കേസുണ്ടോ എന്നു പരിശോധിക്കാം സാമ്പത്തിക ഇടപാടിൽ സത്യസന്ധനാണോ എന്നും ആരായണം.

Leave a Reply

Your email address will not be published. Required fields are marked *