യു എ ഇ ; 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് 1530 ജയിൽ നിവാസികളെ മോചിതരാക്കും

യു എ ഇ : യു എ ഇ യുടെ 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് 1530 ജയിൽ നിവാസികളെ മോചിതരാക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച് മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചു .

തിരഞ്ഞെടുത്ത ജയിൽ നിവാസികൾക്ക് ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും, കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനും,തടവുകാർക്ക് പുതിയ അവസരം നൽകുകയായണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും, രാജ്യവുമായി ബന്ധപ്പെട്ട പ്രത്യേക അവസരങ്ങളിൽ നൂറുകണക്കിന് കുറ്റവാളികളെ ജയിൽ മോചിതരാക്കാറുണ്ട്. കുടുംബങ്ങളെ ഒരുമിച്ച് നിർത്താനും ജീവിത നിലവാരം ഉയർത്താനുമുള്ള അവസരമാണ് രാജ്യത്തെ ഭരണാധികാരികൾ ഇതിലൂടെ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *